SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

ചേലക്കരയ്ക്ക് ഇനി മന്ത്രി വരുമോ?.

k

തൃശൂർ: ചേലക്കരയിൽ നിന്ന് വിജയിച്ച യു.ആർ.പ്രദീപ് മന്ത്രിയാകുമോ?. മണ്ഡലത്തിലുടനീളം നടക്കുന്ന ചർച്ച ഇതാണ്.. കെ.രാധാകൃഷ്ണന് ലഭിച്ച ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണത്തെ മറികടക്കാൻ പോന്ന വിജയമാണ് പ്രദീപിന്റേതെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതോടൊപ്പം ,പട്ടികജാതി മന്ത്രിയില്ലെന്ന വിമർശനം തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കിയിരുന്നു..

കെ.രാധാകൃഷ്ണൻ രാജി വച്ചപ്പോൾ മന്ത്രിയാക്കിയത് പട്ടിക വർഗത്തിൽപെട്ട ഒ.ആർ.കേളുവിനെയാണ് ആരോപണം നേരിടാൻ യു.ആർ.പ്രദീപിനെ മന്ത്രിയാക്കുന്നത് നല്ലതാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. നോക്കിയിരുന്നു കാണൂവെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. പക്ഷേ മന്ത്രിസഭയിൽ നിലവിലുള്ള മന്ത്രിമാരുടെ എണ്ണം കൂട്ടാൻ മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാകുമോയെന്നതിലാണ് സംശയം. യു.ആർ.പ്രദീപ് ഇത് രണ്ടാം തവണയാണ് ചേലക്കരയുടെ പ്രതിനിധിയാകുന്നത്. ആദ്യത്തേതിനേക്കാൾ മികച്ച വിജയമാണ് ഈ പ്രതികൂല സാഹചര്യത്തിലും കൈവരിച്ചതും.

ഭൂ​രി​പ​ക്ഷം​ ​കു​റ​ഞ്ഞ​ത്
പ​രി​ശോ​ധി​ക്കും:
കെ.​ ​രാ​ധാ​കൃ​ഷ്‌​ണൻ

ന്യൂ​ഡ​ൽ​ഹി​:​ ​ചേ​ല​ക്ക​ര​യി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​കു​റ​ഞ്ഞ​തും,​ബി.​ജെ.​പി​ക്ക് ​വോ​ട്ട് ​കൂ​ടി​യ​തും​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​കെ.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​എം.​പി​ ​ഡ​ൽ​ഹി​യി​ൽ​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ട് ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 28,000​ആ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ 33,000​ആ​യി​ ​വ​ർ​ദ്ധി​ച്ചു.​ ​കേ​ന്ദ്ര​ഭ​ര​ണം​ ​ഉ​പ​യോ​ഗി​ച്ച് ​ആ​ളു​ക​ളെ​ ​സ്വാ​ധീ​നി​ക്കാ​നാ​ണ് ​ബി.​ജെ.​പി​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​വ​ലി​യ​രീ​തി​യി​ൽ​ ​വ​ർ​ഗീ​യ​ ​വേ​ർ​തി​രി​വി​ന് ​ശ്ര​മി​ക്കു​ന്നു.​ ​അ​തി​നാ​ലാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ട് ​ശ​ത​മാ​നം​ ​കൂ​ടി​യ​ത്.​ ​ഇ​ട​തു​മു​ന്ന​ണി​ക്ക് ​എ​തി​രാ​യി​ ​വ​ലി​യ​ ​ക്യാ​മ്പ​യി​‍​ൻ​ ​ബി.​ജെ.​പി​യും,​യു.​ഡി.​എ​ഫും,​ഡി.​എം.​കെ​യും​ ​ന​ട​ത്തി​യെ​ന്ന് ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA