
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൗരപ്രമുഖർക്കായി ഡിസംബർ 17ന് നടത്തുന്ന വിരുന്നിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 5 ലക്ഷം രൂപ അനുവദിച്ചുത്തരവായി. നവംബർ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന്കത്ത് നൽകിയിരുന്നു. ഈ മാസം 13ന് മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവാകുകയായിരുന്നു.
2019 സെപ്തംബർ 6ന് ഗവർണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിഞ്ഞ സെപ്തംബറിൽ അവസാനിച്ചിരുന്നെങ്കിലും പുതിയ ഗവർണർ നിയമനം വരെ തുടരാൻ കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുകയാണ്.
വൈസ് ചാൻസലർ നിയമനത്തിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കും ഇടതു സംഘടനകളുടെ എതിർപ്പിനും പിന്നാലെ, ഗവർണർ അടുത്തയാഴ്ച കേരള സർവകലാശാല സന്ദർശിക്കാനിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |