
തിരുവനന്തപുരം: ബി.ആർ.അംബേദ്ക്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന ജനരോഷം മറികടക്കാനാണ് ബി.ജെ.പി പാർലമെന്റിൽ അക്രമം നടത്തുകയും കള്ളക്കേസെടുക്കുകയും ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യ നേതാക്കൾക്കെതിരെ ബി.ജെ.പി എം.പിമാർ നടത്തിയ അതിക്രമങ്ങളും ശാരീരികാക്രമണങ്ങളും പാർലമെന്റ് ചരിത്രത്തിലെ കറുത്ത പൊട്ടുകളാണ്. രാജ്യവും ദളിത് വിഭാഗങ്ങളും അപമാനിക്കപ്പെട്ടു. ഭരണഘടനാ ശില്പി ബി.ആർ. അംബേദ്ക്കറെ അധിക്ഷേപിച്ചതിലൂടെ ബി.ജെ.പിയുടെ ദളിത് വിരുദ്ധ മുഖം വീണ്ടും പ്രകടമായി. കോൺഗ്രസിന്റെ സമുന്നത നേതാക്കളെ കായികമായി ആക്രമിച്ചും കേസെടുത്തും നിശബ്ദമാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇതിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം ഉയരുമെന്നും സുധാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |