SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

മകരവിളക്ക് ദർശനത്തിന് ക്രമീകരണമൊരുക്കും

k

പമ്പ: സുഗമമായ മകര വിളക്ക് ദർശനത്തിന് എല്ലാ വിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പമ്പയിൽ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം

. അഴുതക്കടവ് പമ്പ, പമ്പ സന്നിധാനം, സത്രം സന്നിധാനം പാതകളിൽ ഇക്കോ ഗാർഡുകളെ വിന്യസിച്ചു. പരമ്പരാഗത കാനനപാതയിൽ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തി. പമ്പയിലും സന്നിധാനത്തും പുല്ലുമേട്ടിലും എലിഫന്റ് സ്‌ക്വാഡിനെ വിന്യസിച്ചു. എല്ലാ താവളങ്ങളിലും താത്കാലിക സൗരോർജവേലികൾ സ്ഥാപിച്ചു.

പുല്ലുമേട്ടിൽ പൊലീസിന് താത്കാലിക വയർലെസ് റിപ്പീറ്റ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകി മകരജ്യോതി ദർശനത്തിന് ശേഷം പുല്ലുമേട്ടിൽ നിന്ന് കാൽനടയായി വരുന്നവർക്ക് നാലാംമൈലിൽ നിന്ന് വള്ളക്കടവിലേക്കും പുറത്തേക്കും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA