
ശാസ്ത്ര ഗവേണഷണത്തിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് & റിസർച്ച് (N.I.S.E.R). കേന്ദ്ര ഗവൺമെന്റിന്റെ ആറ്റമിക് എനർജി ഡിപ്പാർട്ട്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന N.I.S.E.R-ന് ഭുവനേശ്വറിലും മുംബൈ യൂണിവേഴ്സിറ്റിയിലും (Centre for Excellence in Basic Science) ക്യാമ്പസുകളുണ്ട്. ഭുവനേശ്വറിൽ 200ഉം മുംബൈ യൂണിവേഴ്സിറ്റിയിൽ 57ഉം സീറ്റുകളിലാണ് പ്രവേശനം. നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (NEST) വഴിയാണ് ഇവിടെ പ്രവേശനം. ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസ് പ്രോഗ്രാമുകളിൽ 5വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രവേശനം NEST വഴിയാണ്. 2023-24ൽ പ്ലസ് ടു എഴുതിയവർക്കും 2025ൽ ബോർഡ് എക്സാം എഴുതാൻ പോകുന്നവർക്കും NEST എഴുതാം. ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്, ബയോളജി എന്നിവയാണ് എൻട്രൻസ് പരീക്ഷാ പേപ്പറുകൾ. ഇതിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന 3പേപ്പറുകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് N.I.S.E.R പ്രവേശനം. മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അധിക തയ്യാറെടുപ്പില്ലാതെ NEST എഴുതാം. മേയ് മാസത്തിൽ NEST വിജ്ഞാപനം പ്രതീക്ഷിക്കാം. ജൂൺ അവസാന ആഴ്ചയാണ് പരീക്ഷ. വെബ്സൈറ്റ്: nestexam.in. കുറഞ്ഞ ഫീസ്, പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ്, നൂറു ശതമാനം പ്ലേസ്മെന്റ് തുടങ്ങിയവ N.I.S.E.R-ന്റെ പ്രത്യേകതയാണ്.
(ഇൻപുട്ട്സ്: ബ്രില്യന്റ് സ്റ്റഡി സെന്റർ പാല.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |