
തിരുവനന്തപുരം: സ്പെഡക്സ് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് സംയോജിപ്പിക്കുന്ന പരീക്ഷണം മാറ്റിവച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഇന്ന് രാവിലെ ഡോക്കിംഗ് നടത്താനായി ഇന്നലെ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500ൽ നിന്ന് 225 മീറ്ററാക്കാൻ ശ്രമിച്ചു. ഇത് വിജയിച്ചെങ്കിലും നേർരേഖയിൽ നിന്നുള്ള ചരിവ് പ്രതീക്ഷിച്ചതിലും കൂടുതലായിപ്പോയി. ഇത് ശരിയാക്കുന്നതിന് സമയമെടുക്കും. ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകളും, നിയന്ത്രണ സംവിധാനങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ട്. ഡോക്കിംഗിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |