SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

20 കോച്ചുള്ള വന്ദേഭാരത് സർവ്വീസ് നാളെ മുതൽ

s

 ആകെ സീറ്റ് 1328

തിരുവനന്തപുരം: 16 കോച്ചുള്ള വന്ദേഭാരതിന് പകരം 20 കോച്ചുള്ള പുതിയത് നാളെ മുതൽ സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ - കാസർകോട് (20634), കാസർകോട് - തിരുവനന്തപുരം സെൻട്രൽ(20633) സർവീസാണ്.

പുതിയ ട്രെയിനിൽ 18 ചെയർകാറുകളും രണ്ട് എക്സിക്യൂട്ടീവ് ചെയർകാറുമുണ്ടാകും. നാലുകോച്ചുകൾ അധികം വരുമ്പോൾ പുതിയ ട്രെയിനിൽ സീറ്റുകളുടെ എണ്ണം 1328 ആകും.

രാവിലെ 5.15ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകൽ 1.20ന് കാസർകോട് എത്തും. തിരിച്ച് പകൽ 2.40ന് കാസർകോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA