
തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ പ്രശ്നങ്ങളുണ്ടാക്കി അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ രണ്ട് ദിവസങ്ങളായി ചേർന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിലാണിത്.
സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്. വർഗീയ അസ്വാസ്ഥ്യങ്ങളില്ലാത്ത നാടെന്ന പേരുണ്ട്. അത് മറ്റിടങ്ങളിൽ കിട്ടുന്ന പരിലാളന ഇവിടെ കിട്ടാത്തതു കൊണ്ടാണ്.ജില്ലാ പൊലീസ് സൂപ്രണ്ടും കളക്ടറും ഉൾപ്പെട്ട സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് ക്രമസമാധാനനില വിലയിരുത്തി നടപടി എടുക്കണം.
അടുത്ത നവംബറോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങളില്ലാത്ത സംസ്ഥാനമാകും. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങൾക്കും ഇതിന്റെ പ്രഖ്യാപനം നടത്താം.
വീട് നിർമാണത്തിന് സ്ഥലം കണ്ടെത്താൻ മനസോടിത്തിരി മണ്ണ് പദ്ധതി ജില്ലകളിൽ കാര്യക്ഷമമാക്കണം. .മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ പൂർണ്ണതയിലെത്തിക്കാൻ കളക്ടർമാർ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയിൽ തുടങ്ങിയ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം.
സംസ്ഥാനത്ത് ഹരിത അയൽക്കൂട്ടം 55 ഉം ഹരിത വിദ്യാലയം 51 ഉം ശതമാനമായി കൂടിയിട്ടുണ്ട്. മാലിന്യമുക്ത പരിപാടികളിൽ സ്കൂളുകളുടെ പങ്കാളിത്തം കൂട്ടണം.
വികേന്ദ്രീകൃത സ്വീവറേജ് ട്രീറ്റ്മെന്റ് പ്ളാന്റിന് ബ്ലോക്ക് തലത്തിലെങ്കിലും ഒരു കേന്ദ്രം കണ്ടെത്തണം.ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും വ്യാപകമാക്കണം. എക്‌സൈസ്, പൊലിസ് വകുപ്പുകൾ ലഹരിക്കെതിരെ പ്രവർത്തന സജ്ജരാണ്. ലഹരി മാഫിയകൾക്കെതിരെ വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള ബോധവൽക്കരണം ശക്തമാക്കണം. സാന്ത്വന പരിചരണ രംഗം കൂടുതൽ കാര്യക്ഷമമാക്കണം. ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |