
തിരുവനന്തപുരം: പൊലീസിൽ ഡ്രൈവർ തസ്തികയിൽ പ്രൊമോഷനുകൾക്കായി 85 പുതിയ തസ്തികകൾ അനുവദിച്ച് മന്ത്രിസഭായോഗം. ഒരു ഇൻസ്പെക്ടർ (മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ), ഒരു സബ് ഇൻസ്പെക്ടർ ഡ്രൈവർ, ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡ്രൈവർ, 82 ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 85 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ തസ്തിക ക്രമീകരിച്ചാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. ജുഡിഷ്യറി വകുപ്പിൽ പ്രോസസ് സർവറായിരിക്കെ 'സെറിബെല്ലർ അറ്റാക്സിയ' ബാധിതനായി ചലനവൈകല്യം സംഭവിച്ച രാജേഷിനായി പയ്യോളി മുൻസിഫ് കോടതിയിൽ പ്രോസസ്സ് സർവർ തസ്തിക സൂപ്പർ നൂമററിയായി സൃഷ്ടിക്കാനും അനുമതി നൽകി.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |