SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

അതിദരിദ്രർക്ക് ഭൂമി; ആകെ കൊടുത്തത് 213 പേർക്ക്

READ ENGLISH VERSION
f

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്രരായ എല്ലാ ഭൂരഹിതർക്കും 2025 നവംബറിന് മുമ്പ് ഭൂമിയെന്ന പ്രഖ്യാപനത്തിന് മെല്ലപ്പോക്ക്. 2766 ഭൂരഹിതരുണ്ട്. എന്നാൽ,​ ഇതുവരെ ഭൂമി നൽകിയത് വെറും 213 പേർക്കും.

മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും സംയുക്തമായി നടത്തിയ ഉറപ്പിനാണ് ഈ ഗതി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 5545 അതിദരിദ്ര കുടുംബങ്ങളുണ്ട്. ഇതിൽ 2766 കുടംബങ്ങൾക്കാണ് ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാത്തത്.

ഈ സർക്കാർ 1,80,887 പേർക്കാണ് പട്ടയം അനുവദിച്ചത്. ഇവരെല്ലാം വർഷങ്ങളായി സർക്കാർ ഭൂമി കൈവശം വച്ചിരുന്നവരാണ്.

435 കുടുബങ്ങളുള്ള തിരുവനന്തപുരം ജില്ലയിൽ ആകെ ഭൂമി നൽകിയത് ഒരു കുടുംബത്തിന്. 219 കുടുംബങ്ങളുള്ള പത്തനംതിട്ടയിലും 343 വീടുകളുള്ള ആലപ്പുഴയിലും ഒരാൾക്കും ഭൂമി കിട്ടിയില്ല. മറ്റു മിക്ക ജില്ലകളിലെയും സ്ഥിതി ഇതു തന്നെ.

ഭൂമിയുണ്ട് പക്ഷേ,​

കണ്ടെത്താൻ വയ്യ

 മിച്ച ഭൂമിയിൽ നിന്നോ, പുറമ്പോക്കിൽ നിന്നോ,​ സർക്കാർ വകുപ്പുകൾ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന ഭൂമിയിൽ നിന്നോ ഭൂമി കണ്ടെത്താനായിരുന്നു തീരുമാനം

 അവരവരുടെ വില്ലേജുകളിൽ കുറഞ്ഞത് മൂന്ന് സെന്റ് ഭൂമി നൽകും. എന്നാൽ ഭൂമി കണ്ടെത്താനോ തുടർ നടപടികൾക്കോ ജില്ലാ കളക്ടർമാർ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല

 തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയാൽ ഉദ്യോഗസ്ഥർക്ക് അതിന്റെ തിരക്ക് കൂടിയാകും

 ഈ അവസ്ഥയിൽ നവംബർ ഒന്നിന് മുമ്പ് ശേഷിക്കുന്ന 2563 കുടുംബങ്ങൾക്ക് എങ്ങനെ ഭൂമി ലഭ്യമാക്കുമെന്ന് കണ്ടറിയണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA