
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ആയുർവേദം,ഹോമിയോപ്പതി,സിദ്ധ,യുനാനി ബി.എച്ച്.എം.എസ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇന്ന് 3 മണിവരെ ലഭ്യമാണ്. അഞ്ചാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനാണ് ആറാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടത്തുന്നത്. KEAM 2024 പ്രവേശന പരീക്ഷകൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് മുൻഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കരുത്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |