
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27 ന് അസ്വഭാവിക മരണത്തിന് എടുത്ത കേസിന് പുറമെയാണ് ആത്മഹത്യ പ്രേരണ കേസ് കൂടി എടുത്തത്.
എൻ.എം.വിജയന്റെ കത്തുകൾ പുറത്ത് വന്നതോടെയാണ് ആത്മഹത്യ പ്രേരണ കേസ് കൂടി ചേർക്കപ്പെട്ടത്. ഇതോടെ കത്തിൽ പേരുള്ളവരുടെ മൊഴികൾ വേഗത്തിൽ എടുക്കുമെന്നാണ് സൂചന. വിജയന്റെയും മകന്റെയും ഫോണുകൾ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |