
ആലപ്പുഴ: യു.പ്രതിഭ എം.എൽ.എയുടെ മകനെതിരെ കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ. എക്സൈസിനെതിരെ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണ്. യു.പ്രതിഭ ഒരു അമ്മകൂടിയാണ്. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. കായംകുളത്ത് ഒരാൾ മാത്രമേ പാർട്ടി വിട്ട് പോയിട്ടുള്ളൂ. ബിപിൻ സി. ബാബു ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാത്തത് അന്തസ്സില്ലാത്തതുകൊണ്ടാണ്. കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കുന്നത് അജൻഡയിലില്ല. ജി.സുധാകരന് കേരളത്തിൽ വലിയ അംഗീകാരമുണ്ടെന്നും അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണെന്നും നാസർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |