
തിരുവനന്തപുരം: കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലായി സുരാജ് സി.പിയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷൻ (കെക്‌സ്‌കോൺ) മാനേജിംഗ് ഡയറക്ടറായി കേണൽ സെബാസ്റ്റ്യൻ ഫ്രാൻസിസിനെ 5 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിച്ചു.
അനീഷ്‌കുമാർ പി.വി,വർഗീസ് എ.എഫ്,പ്രകാശൻ പി.ടി എന്നീ റിട്ട. ജില്ലാ സെഷൻസ് ജഡ്ജിമാരെ യഥാക്രമം ആറ്റിങ്ങൽ,ഒറ്റപ്പാലം,കോഴിക്കോട് എന്നീ കുടംബകോടതികളിൽ നിയമിക്കാൻ അനുമതി നൽകി.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലെ ഗവ. പ്ലീഡർമാരായ ശങ്കർലാൽ ബി.എസ്,രഞ്ജിത്ത് .എ എന്നിവരെ ഡിസംബർ 24 മുതൽ മുൻകാല പ്രാബല്യത്തോടെ മൂന്ന് വർഷത്തേക്ക് പുനർനിയമിച്ചു.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വി. ശിവരാമകൃഷ്ണന് ഒരു വർഷത്തേക്ക് പുനർ നിയമനം നീട്ടിനൽകും.
തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ ഷേയ്ക്ക് പരീതിന്റെ പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് നീട്ടി.
ബഞ്ച്മാർക്ക് ഭിന്നശേഷിയുള്ളവർക്കും വിമുക്തഭടന്മാർക്കും ബാർ അംഗങ്ങളിൽ നിന്നും നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് മുഖേനയുള്ള ജില്ലാ സെഷൻസ് ജഡ്ജ് നിയമനത്തിൽ ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് നൽകുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |