SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

എ.ഡി.ജി.പി അജിത്തിനെതിരായ അന്വേഷണം തീർന്നില്ലെന്ന് വിജിലൻസ്

s

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ പരാതികളിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് വിജിലൻസ്. എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഡയറക്ടർ അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ള നിർദ്ദേശം. അന്വേഷണം തീർക്കാൻ മൂന്നാഴ്ചയെങ്കിലും വേണമെന്നാണ് വിജിലൻസ് പറയുന്നത്.

അജിത്തിന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് എല്ലാ ബാങ്കുകൾക്കും വിജിലൻസ് കത്ത് നൽകിയിരുന്നു. അക്കൗണ്ടുകളിൽ ദുരൂഹമായ ഇടപാടുകളൊന്നും കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളുടെയടക്കം സ്വത്തുക്കളുടെ രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിച്ച് സൂക്ഷ്മപരിശോധന നടത്തുകയാണ്. സ്വത്തുക്കൾ വാങ്ങാനുള്ള പണം എങ്ങനെ ലഭിച്ചതാണെന്നും പരിശോധിക്കും. സ്വത്തുക്കൾ വാങ്ങാൻ അജിത്ത് സർക്കാരിന്റെ അനുമതി നേടിയിരുന്നു. സ്വത്തുക്കൾ വാർഷിക സ്വത്തുവിവര റിപ്പോർട്ടിൽ വെളിപ്പെടുത്തകയും ചെയ്തിട്ടുണ്ട്. കവടിയാറിലെ വീട് നിർമ്മാണത്തിന് എസ്.ബി.ഐയിൽ നിന്ന് വായ്പയെടുത്തതിന്റെ രേഖകളും അജിത്ത് ഹാജരാക്കിയിട്ടുണ്ട്. രേഖകളുടെയും മൊഴികളുടെയും വിശദമായ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA