SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

കെ.എഫ്.സിയുടെ വാദങ്ങൾ ശരിയല്ല: വി.ഡി.സതീശൻ

s

തിരുവനന്തപുരം:അംബാനി കമ്പനിയിൽ നിക്ഷേപം നടത്തി 101 കോടിയുടെ നഷ്ടമുണ്ടാക്കിയ വിഷയത്തിൽ കെ.എഫ്.സിയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കമ്മീഷൻ മാത്രം ലക്ഷ്യമിട്ട് ഭരണത്തിലെ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ നടത്തിയ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം കെ.എഫ്.സിയുടെ മാത്രം തലയിൽ കെട്ടിവയ്ക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പ്രസ്താവിച്ചു.

കെ.എഫ്.സി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അഴിമതി തുറന്നു സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് 101 കോടിയുടെ നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഇപ്പോഴത്തെ ധനകാര്യമന്ത്രിക്കും മുൻ ധനകാര്യമന്ത്രിക്കും ഒഴിയാനാവില്ല. അഴിമതിയിൽ പങ്കുള്ളതു കൊണ്ടാണ് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അവർ ഒളിച്ചോടുന്നത്. നിക്ഷേപ തീരുമാനം നിയമമനുസരിച്ചും ബോർഡിന്റെ അംഗീകാരത്തോടെയുമാണെന്ന കെ.എഫ്.സിയുടെ വാദം പച്ചക്കള്ളമാണ്.

നിക്ഷേപ തുക തിരിച്ചു കിട്ടാൻ നിയമ പോരാട്ടം നടത്തുമെന്നു കെ.എഫ്.സി പറയുന്നതും അപഹാസ്യമാണ്. ഏഴ് വർഷത്തെ പലിശ നഷ്ടപ്പെട്ടതിനു പുറമെ ഇനി കേസ് നടത്താൻ വക്കീലിനും കോടികൾ നൽകേണ്ടി വരും. സംസ്ഥാനത്തെ ജനങ്ങളുടെ പണം കമ്മീഷനു വേണ്ടി നഷ്ടപ്പെടുത്തിയിട്ട് വസ്തുതാ വിരുദ്ധമായ ക്യാപ്സ്യൂൾ ഇറക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്നും സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA