
ആലപ്പുഴ : സി.പി.എം ജില്ലാ സമ്മേളനം നാളെ മുതൽ 12 വരെ ഹരിപ്പാട്ട് നടക്കും.ശബരീസ് കൺവൻഷൻ സെന്ററിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നാളെ രാവിലെ 9ന് പതാക ഉയർത്തലിനും പുഷ്പാർച്ചനയ്ക്കും ശേഷം10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, കെ.രാധാകൃഷ്‌ണൻ, പി.രാജീവ്, സി.എസ് സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സജി ചെറിയാൻ, കെ.കെ.ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എം.സ്വരാജ്, പി.കെ ബിജു,പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുക്കും.ജില്ലാസെക്രട്ടറി ആർ.നാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 12ന് ചർച്ചക്കുള്ള മറുപടിയെത്തുടർന്ന് പുതിയ ജില്ലാകമ്മിറ്റിയേയും സംസ്ഥാനസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും.
ഉച്ചയ്ക്ക് 1ന് ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ നിന്നും ഡാണാപ്പടി പാലത്തിന് കിഴക്ക് വശത്ത് നിന്നും റെഡ് വോളണ്ടിയർ പരേഡ് ആരംഭിക്കും. വൈകിട്ട് 4ന് നാരകത്തറയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ കാൽ ലക്ഷത്തോളം പേർ അണിനിരക്കും. വൈകിട്ട് 5ന് മണ്ണാറശ്ശാല മൈതാനത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ജനറൽ കൺവീനർ എം.സത്യപാലൻ സ്വാഗതം പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |