
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം.വിജയന്റെയും മകൻ ജിജേഷിന്റെയും മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നീതികേട് കാണിച്ചെന്ന കുടുംബത്തിന്റെ പരാതിക്ക് അയവ് വന്നു. കെ.പി.സി.സി നേതൃത്വം നിയോഗിച്ച അന്വേഷണ സമിതി ഇന്നലെ മണിച്ചിറയിലെ വിജയന്റെ വീട്ടിലെത്തി മകൻ വിജേഷിനെയും ഭാര്യ പത്മജയേയും കണ്ട് സംസാരിച്ചതോടെയാണിത്.
വിജയന്റെ എല്ലാ കാര്യങ്ങളും പാർട്ടി നോക്കുമെന്നും പരിഹാരം കാണുമെന്നും നേതൃത്വം ഉറപ്പു നൽകി. മകൻ വിജേഷും ഭാര്യ പത്മജയും മക്കളും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. നേതാക്കൾ വീട്ടിനകത്ത് കയറിയപ്പോൾ അച്ഛൻ മരിച്ച് ഇത്ര ദിവസമായിട്ടും തിരിഞ്ഞ് നോക്കാതിരുന്ന നേതാക്കളോടുള്ള അപ്രിയം ഇവരുടെ മുഖത്തുണ്ടായിരുന്നു. വിനയത്തോടെ നേതാക്കൾ മകനോട് കാര്യങ്ങൾ ചോദിച്ച നേതാക്കൾ, എല്ലാത്തിനും പരിഹാരം കാണാമെന്ന് പറഞ്ഞതോടെയാണ് കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറായത്. മാദ്ധ്യമ പ്രവർത്തകരെ പുറത്താക്കിയാണ് നേതാക്കൾ വീട്ടുകാരുമായി സംസാരിച്ചത്.
''എല്ലാം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അച്ഛൻ വിശ്വസിച്ച പാർട്ടി ഞങ്ങളെ രക്ഷിക്കും. ഞങ്ങൾക്ക് ഉറപ്പുണ്ട്.''
-വിജേഷ്, പത്മജ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |