
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം.വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയിൽ വീട്ടുകാർ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും പാർട്ടി പരിഹാരം കാണുമെന്ന് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എൻ എം വിജയന്റെ കുടുംബത്തെ മണിച്ചിറയിലെ വീട്ടിൽ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വിജയന്റെ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കും. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അതിന്റെതായ വഴിക്ക് നടക്കും. അന്വേഷത്തിൽ ഒരിക്കലും ഇടപെടുന്നില്ല. മരണം ഗൗരവത്തോടെയാണ് കാണുന്നത്. കുടുംബത്തെ ആശ്വസിപ്പിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. . അവർക്ക് പറയാനുള്ള കാര്യങ്ങൾ കേട്ടു. എല്ലാകാര്യത്തിനും പരിഹാരമുണ്ടാക്കുമെന്ന വാക്കുകളെ അവർ അംഗീകരിച്ചു.
കോൺഗ്രസിന് വേണ്ടി ജീവിച്ചു മരിച്ച വിജയന്റ കുടുംബത്തെ പാർട്ടി കൈവിടില്ല. വിജയന്റെ മരണത്തിൽ ആർക്കെങ്കിലും പരാതിയുണ്ടങ്കിൽ പാർട്ടി നിയോഗിച്ച സമിതിയ്ക്ക് മുമ്പാകെ പരാതി നൽകാം. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വാദപ്രതിവാദവും പരസ്യ പ്രചാരണങ്ങളും പാടില്ല. തിരുവഞ്ചൂർ രാധാകൃഷ്ണന് പുറമെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, രാഷ്ട്രീയകാര്യ സമിതി ചെയർമാൻ അഡ്വ.സണ്ണി ജോസഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവരാണ് വിജയന്റെ വീട്ടിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |