
തിരുവനന്തപുരം: പാർട്ടിയിൽ മുഖ്യമന്ത്രി പദത്തെ മുൻനിറുത്തിയുള്ള ചർച്ചകളും പരാമർശങ്ങളും നേതാക്കൾ ഒഴിവാക്കണമെന്ന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗത്തിൽ നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കണം. അതിൽ പൂർണവിജയം നേടുകയാണ് ആദ്യ പരിഗണന. അതിനാൽ വിവാദങ്ങളിലേക്ക് നേതാക്കൾ പോകരുത്.
തദ്ദേശ സ്ഥാപനം, നിയോജക മണ്ഡലം, ജില്ലാതലം എന്നിങ്ങനെ രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കാനും തീരുമാനിച്ചു. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ബഹുജന പ്രക്ഷോഭങ്ങളും സമരങ്ങളും ആരംഭിക്കണം. നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എൽ.എ വീണുപരിക്കേൽക്കാൻ ഇടയാക്കിയ സംഭവത്തിൽ ജി.സി.ഡി.എയുടെ വീഴ്ചയ്ക്കെതിരെ സമരം നടത്തും. മനുഷ്യ- വന്യമൃഗ സംഘർഷം പരിഹരിക്കാൻ തയ്യാറാകാത്ത സർക്കാർ നടപടിക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും സമരം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |