
കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കേസിൽ ആരോപണ വിധേയനായ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ എം.ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ് ബിന്ദുകുമാരി തള്ളി. സംഭവത്തിൽ ഗൂഢാലോചയുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. തുടർന്നാണ് മുൻകൂർ ജാമ്യം തള്ളിയത്. ഷുഹൈബ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തി ചോദ്യപേപ്പർ ചോർത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |