
കോഴിക്കോട്: എൻ.എം വിജയന്റെയും മകന്റേയും അത്മഹത്യയിൽ ഐ.സി.ബാലകൃഷ്ണനെ പ്രതി ചേർത്ത് കേസെടുക്കണമെന്നത് കേരള ജനതയുടെ അഭിപ്രായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസ് നേതൃത്വമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. നേതൃത്വം പ്രതിക്കൂട്ടിലാണ്. കൃത്യമായ അന്വേഷണം വേണം. മരിച്ചിട്ടും സുധാകരനും വി.ഡി.സതീശനും കുടുംബത്തെ ആക്ഷേപിക്കുകയാണ്. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം. പെരിയ ഇരട്ടക്കൊല സി.പി.എം അറിഞ്ഞ് നടന്ന ഒന്നല്ല, തികച്ചും യാദൃശ്ചികമായി നടന്നതാണ്. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐ നടത്തിയ നീക്കം കോടതി ഇടപെടലോടെ പ്രതിരോധിക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |