SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

കേന്ദ്ര സബ്സിഡി തുക നേരിട്ട് കർഷകരിലേക്ക്

j

തൃശൂർ: മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ, കേന്ദ്ര സബ്‌സിഡി നേരിട്ട് കർഷകരുടെ അക്കൗണ്ടിലെത്തിക്കാനുള്ള പദ്ധതിക്ക് (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി)നടപടി തുടങ്ങി. കേന്ദ്ര സബ്സിഡിയും സംസ്ഥാന വിഹിതവും ചേർത്താണ് ഇപ്പോൾ നൽകുന്നത്. കേന്ദ്രം തുക നൽകിയാലും സംസ്ഥാനവിഹിതം കൂടി ചേർത്ത് കിട്ടാൻ മാസങ്ങളോളം കാത്തിരിക്കേണ്ടതുണ്ട്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി കർഷകരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഡി.ബി.ടി പദ്ധതി കേരളത്തിലും നടപ്പാക്കാൻ കേന്ദ്ര കൃഷിമന്ത്രാലയത്തെ സമീപിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞേ പച്ചക്കൊടി ലഭിക്കൂ.
നിലവിൽ നെൽകർഷകർക്ക് സബ്‌സിഡിയായി കിലോയ്ക്ക് 28.20 രൂപ ലഭിക്കുന്നതിൽ 23 രൂപ കേന്ദ്ര സർക്കാരും 5.2 രൂപ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. രജിസ്റ്റർ ചെയ്ത നെൽകർഷകർക്ക് സബ്‌സിഡി തുക ലഭിക്കും. കേരളത്തിൽ സപ്ലൈകോ വഴിയാണ് നെല്ല് സംഭരണം.

തൃശൂരിൽ മാത്രം നെല്ല് സംഭരിച്ച വകയിൽ 65.52 ലക്ഷം രൂപ കർഷകർക്ക് കിട്ടാനുണ്ട്. കേന്ദ്രം തുക നൽകിയില്ലെന്നാണ് പറയുന്നത്.

ബീഹാർ, കർണാടക, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലൊക്കെ ഡി.ബി.ടി സ്‌കീം നടപ്പാക്കിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ നടപ്പാക്കിയിട്ടില്ലെങ്കിലും വൈകാതെ സബ്‌സിഡി തുക നൽകുന്നുണ്ട്.

ഡി.ബി.ടി പദ്ധതി വന്നാൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി കർഷകരെ വഞ്ചിക്കുന്നത് ഇല്ലാതാക്കാനാകും

സുരേഷ് ഗോപി

കേന്ദ്രമന്ത്രി

കർഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സബ്‌സിഡി വന്നാൽ വലിയ ആശ്വാസമാകും. നെല്ല് ഉത്പാദിപ്പിക്കുന്നതല്ല, സംഭരണത്തുക വൈകുന്നതാണ് പ്രതിസന്ധിയിലാക്കുന്നത്.

- കെ.കെ. കൊച്ചുമുഹമ്മദ്, ജനറൽ സെക്രട്ടറി, കോൾ കർഷക സംഘം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA