SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

സ്ത്രീ സുരക്ഷ വാക്കിൽ മാത്രം, മാനഭംഗം അടക്കം കൂടുന്നു കുട്ടികൾക്കും രക്ഷയില്ല

READ ENGLISH VERSION
j

തിരുവനന്തപുരം:സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രഖ്യാപനങ്ങളും സംവാദങ്ങളും മുറതെറ്റാതെ നടക്കുമ്പോഴും അവർക്കെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുകയാണ്.

2024ൽ രജിസ്റ്റർ ചെയ്ത മൊത്തം കേസുകളിൽ ഏറ്റവും കൂടുതൽ ഈ കുറ്റത്തിനാണ്.
2021നുശേഷം ഇതു കൂടിവരുന്ന പ്രവണതയാണ്. മാനഭംഗക്കേസുകൾ മാത്രമെടുത്താലും അത്തരം സംഭവങ്ങൾ 2024ലാണ് ഏറ്റവും കൂടുതൽ നടന്നിരിക്കുന്നത്.

ലോകത്ത് ഒരു മിനിറ്റിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് യു.എൻ റിപ്പോർട്ട്. 736 ദശലക്ഷം സ്ത്രീകൾ ശാരീരിക,മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നു. ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനംപേരും മാനസിക,ശാരീരിക പീഡനം നേരിടുന്നുണ്ട്.

സ്ത്രീകൾക്കെതിരായ

അതിക്രമം

2021................................... 16,199,

2022....................................18,943,

2023..............................,.... 18,980

2024.....................................17,152

മാനഭംഗക്കേസും മുകളിലേക്ക്

2024....................................2636

​2023................................... 2562

20​22....................................2518

2021....................................2339

2020....................................1880

​2019....................................2023

2018....................................2005

2017.....................................2003

2016....................................1656

മറ്റ്അതിക്രമങ്ങൾ (2024)

ഗാർഹിക പീഡനം.............................4172

സ്ത്രീധന പീഡനം.................................3949

സ്ത്രീധന പീഡന മരണം...........................3

തട്ടികൊണ്ടു പോകൽ.............................111

അധിക്ഷേപം,​സ്ത്രീത്വത്തെ

അപമാനിക്കൽ ......................................3949

സ്ത്രീകളെ ശല്യം ചെയ്യൽ.......................627

22 കുട്ടികളെ കൊന്നു

2024ൽ 22 കുട്ടികളാണ് കൊലചെയ്യപ്പെട്ടത്.കുട്ടികൾക്ക് എതിരെയുള്ള മറ്റ് അതിക്രമങ്ങളിലും കാര്യമായ കുറവില്ല. പോക്സോയും ശിശുവിവാഹവും തട്ടിക്കൊണ്ടുപോകലും അടക്കം രജിസ്റ്റർ ചെയ്തത് 4727 കേസുകളാണ്.ഇതിൽ അവർക്കെതിരായ പീഡനം ഉൾപ്പെടുന്ന പോക്സോ കേസുകൾ മാത്രം 1762 എണ്ണമുണ്ട്തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോക്സോ കേസ്.541 കേസുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA