
ആലപ്പുഴ: മൂന്നുദിവസം നീളുന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. ഹരിപ്പാട് ശബരീസ് കൺവെൻഷൻ സെന്ററിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ, പി.രാജീവ്, അഡ്വ.സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സജി ചെറിയാൻ, കെ.കെ.ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എം.സ്വരാജ്, പി.കെ.ബിജു, പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |