
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമരയാത്ര ഇന്ന് കണ്ണൂരിലെ കരുവഞ്ചാലിൽ (ഇരിക്കൂർ) നിന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും. ഫെബ്രുവരി അഞ്ചിന് അമ്പൂരിയിലാണ് (തിരുവനന്തപുരം) യാത്രയുടെ സമാപനം.
വന്യമൃഗങ്ങളുടെ അക്രമത്തിൽനിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക,ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് സമരയാത്രയിൽ ഉയർത്തുന്നത്.
യു.ഡി.എഫ് നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്,രമേശ് ചെന്നിത്തല,എം.എം.ഹസ്സൻ,സി.പി.ജോൺ,ഷിബു ബേബി ജോൺ,അനൂപ് ജേക്കബ്,ജി. ദേവരാജൻ,മാണി സി. കാപ്പൻ, ജി.ദേവരാജൻ,അഡ്വ.രാജൻ ബാബു,രാജേന്ദ്രൻ വെള്ളപ്പാലത്ത് തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കും. റിപ്പബ്ളിക് ദിനമായ നാളെ യാത്രയ്ക്ക് അവധിയാണ്.
യാത്ര ഇങ്ങനെ
27ന് ഉച്ചകഴിഞ്ഞ് 2ന് ആറളം,4ന് കൊട്ടിയൂർ,28ന് രാവിലെ 10ന് മാനന്തവാടി,2ന് ബത്തേരി,3ന് മേപ്പാടി,വൈകിട്ട് 5ന് കോടഞ്ചേരി,30ന് രാവിലെ 10ന് നിലമ്പൂർ,2ന് കരുവാരക്കുണ്ട്,5ന് മണ്ണാർക്കാട്,31ന് രാവിലെ 10ന് ആതിരപ്പള്ളി,2.30ന് മലയാറ്റൂർ,4ന് കോതമംഗലം,ഫെബ്രുവരി ഒന്നിന് രാവിലെ 10ന് അടിമാലി,2.30ന് കട്ടപ്പന,വൈകിട്ട് 5ന് കുമിളി,ഫെബ്രുവരി 4ന് രാവിലെ 10ന് മുണ്ടക്കയം,3ന് ചിറ്റാർ,5ന് പിറവന്തൂർഅലിമുക്ക്(പത്തനാപുരം),ഫെബ്രുവരി 5ന് രാവിലെ 10ന് പാലോട്,വൈകിട്ട് 4ന് അമ്പൂരി (സമാപനം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |