
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജനസംഖ്യയിൽ 30 ശതമാനം വരുന്ന ഏറ്റവും വലിയ സമുദായമായ ഈഴവർക്ക് 30% സീറ്റ് എല്ലാ മുന്നണികളും നൽകി ജനസംഖ്യാനുപാതികമായ പ്രതിനിധ്യം ഉറപ്പു വരുത്തണമെന്ന് ഈഴവ മഹാജന സഭയുടെ 125-ാമത് വാർഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പൂർണ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഈഴവ മഹാജന സഭ ദേശീയ പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷനായിരുുന്നു. മികച്ച പത്രപ്രവർത്തകനുള്ള മാദ്ധ്യമ പുരസ്കാരം കേരള കൗമുദി പ്രത്യേക ലേഖകൻ കോവളം സതീഷ്കുമാറിന് ഡോ. ഷാജി പ്രഭാകരൻ സമ്മാനിച്ചു.സമ്മേളനത്തിൽ കേന്ദ്ര സംസ്ഥാന ഭാരവാഹികളായ പി.എസ്.ബാബുറാം, എസ്. ഘോഷ് ഈഴവർ, കെ.എസ്.ശിവരാജൻ, പ്രബോധ് എസ്. കണ്ടച്ചിറ, നന്ദാവനം സുശീലൻ, ആർ.ശ്രീധരൻ, ചിറക്കര സലിംകുമാർ, പ്രീതാം സുശീലൻ, ശാലിനി വെമ്പായം, പാപ്പനംകോട് കൃഷ്ണൻ, ആറ്റിങ്ങൽ അജിത്ത്, കെ.ഗോപാലകൃഷ്ണൻ, ചേങ്കോട്ടുകോണം സുരേന്ദ്രൻ, പ്യാരി ഡി.കൃഷ്ണമൂർത്തി, എം.ബി.അനിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |