SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ഒയാസിസുമായി മന്ത്രി ചർച്ച നടത്തിയോ: ചെന്നിത്തല

sdf

കണ്ണൂർ: ബ്രൂവറി ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട് ഒയാസിസ് കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ടോയെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആറ് കമ്പിനികൾക്ക് ആരുമറിയാതെ ഡിസ്റ്റലറിക്കായി അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ട്. എം.പിയോ എം.എൽ.എയോ പഞ്ചായത്തോ അറിയാതെയാണ് എലപ്പുള്ളിയിൽ അനുമതി നൽകിയത്. ഇതിനെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കിയിട്ടുണ്ട്.

ടെൻഡർ വിളിക്കാതെയാണ് 2018ൽ ഒഴിവാക്കിയ ഒയാസിസ് കമ്പനിയെ വീണ്ടും ക്ഷണിച്ചത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റലറസിന് ഒരു ലക്ഷം ലിറ്റർ വെള്ളം അനുവദിക്കാത്തവരാണ് അഞ്ച് ലക്ഷം ലിറ്റർ വെള്ളമെടുക്കാൻ സ്വകാര്യ ഡിസ്റ്റലറിക്ക് അനുമതി നൽകിയത്. മലമ്പുഴ ഡാമിൽ നിന്ന് ഡിസ്റ്റലറിക്കുള്ള വെള്ളമെടുക്കുമെന്നാണ് പറയുന്നത്. കാർഷികേതര ആവശ്യങ്ങൾക്കായി ഡാമിൽ നിന്ന് വെള്ളമെടുക്കരുതെന്ന് കോടതി വിധിയുണ്ട്. പ്ളാച്ചിമടയിൽ സമരം ചെയ്ത വി.എസ്. അച്യുതാനന്ദനെ ഈ സമയം ഓർക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA