SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

എൻ.ഡി.എ വിടാൻ ബി.ഡി.ജെ.എസ് : കോട്ടയം ജില്ലാ നേതൃക്യാമ്പിൽ  പ്രമേയം

ss

കോട്ടയം: അർഹമായ പരിഗണന നൽകാത്ത സാഹചര്യത്തിൽ ബി.ജെ.പിയുമായും എൻ.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന പ്രമേയം ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പിൽ പാസാക്കി. മറ്റ് മുന്നണികളുമായി ചർച്ച നടത്തുന്നതിന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി.

നേതൃസംഗമം സംസ്ഥാന പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ശക്തമായ സാന്നിദ്ധ്യമാകുമെന്നും ജനപ്രതിനിധികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നും തുഷാർ അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ എം.പി. സെൻ അദ്ധ്യക്ഷത വഹിച്ചു. 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത ജില്ലാ നേതൃക്യാമ്പിൽ, ഒമ്പതു വർഷമായി ബി.ജെ.പിയിൽ നിന്നും എൻ.ഡി.എയിൽ നിന്നും ഉണ്ടായിട്ടുള്ള അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു മുന്നണി വിടാനുള്ള പ്രമേയം പാസാക്കിയത്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് ക്ലാസുകൾ നയിച്ചു.സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.ജി. തങ്കപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. അനിൽകുമാർ, ഇ.ഡി. പ്രകാശൻ,ശ്രീശിവം, എം.ആർ. ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA