SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

ബ്രൂവറിയിൽ വലിയ അഴിമതി:ചെന്നിത്തല

g

ആലപ്പുഴ : പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു..

പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെ സർക്കാർ വിശ്വാസത്തിലെടുത്തില്ല. ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. നായനാർ സർക്കാരിന്റെ കാലത്ത് പരസ്യം നൽകി അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മദ്യനയത്തിൽ മാ​റ്റം വരുത്തിയാണ് ബ്രൂവറിക്ക് അനുമതി നൽകിയത്.

മഴവെള്ള സംഭരണി മാതൃകയിൽ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്റി പറയുന്നത്. മഴക്കുഴിക്ക് മാത്രമായി പതിനഞ്ച് ഏക്കർ സ്ഥലം വേണം. കമ്പനിക്ക് ആകെ 26 ഏക്കറാണുള്ളത്.ഭൂഗർഭജലം ഉപയോഗിക്കാനാണ് ആദ്യം അനുമതി നൽകിയത്. ഇത് വിവാദമായപ്പോഴാണ് മഴവെള്ളം എന്നാക്കിയത്. മന്ത്രി എം.ബി രാജേഷ് പറയുന്നത് പോലെ മഴ പാലക്കാട് ലഭിക്കില്ല. കേരളത്തിലേക്ക് സ്പിരിറ്റ്‌ വരുന്നത് ഏതെങ്കിലും കോൺഗ്രസുകാരുടെ കമ്പനിയിൽ നിന്നാണെങ്കിൽ അത് നിർത്താനുള്ള നടപടി സ്വീകരിച്ചോളൂ. കൈയ്യോടെ പിടിക്കപ്പെട്ട ജാള്യതയാണ് മന്ത്രിയുടെ ആരോപണത്തിന് പിന്നിൽ. തങ്ങൾ ഒരു മദ്യകമ്പനിയുടെയും എജന്റുമാരല്ലെന്നും രമേശ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA