
കണ്ണൂർ: എൻ.സി.പി മുന്നണിമാറ്റം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മുന്നണി മാറ്റത്തെയോ മുന്നണിയെ കുറിച്ചോ ഞങ്ങളുടെ പാർട്ടിയും പി.സി ചാക്കോയും ഒരു ചർച്ചയും അടുത്ത കാലത്തൊന്നും നടത്തിയിട്ടില്ല. അത്തരത്തിലുള്ള വാർത്തകളെല്ലാം അടിസ്ഥാന രഹിതമാണ്. പാർട്ടി യോഗങ്ങളിൽ അത്തരം അഭിപ്രായങ്ങൾ വന്നോ ഇല്ലയോ എന്നുള്ളതല്ല,അഭിപ്രായ പ്രകടനങ്ങൾ ഒരിക്കലും തീരുമാനങ്ങളല്ലല്ലോ കേരളത്തിലെ എൻ.സി.പി ഒരു മാറ്റലുമില്ലാതെ എൽ.ഡി.എഫിൽ പ്രവർത്തിക്കുന്ന കക്ഷിയാണ്. ബാക്കി എല്ലാ കക്ഷികളും പല ഘട്ടങ്ങിലും മാറിയിട്ടുണ്ട്. അതുകൊണ്ട് മറ്റെല്ലാം അഭ്യൂഹങ്ങളാണ്. കോൺഗ്രസിന്റെ മലയോര ജാഥയിൽ മുൻ വനംമന്ത്രിയായ സുധാകരൻ പറഞ്ഞത് ഒന്നും ശരിയാക്കാൻ കഴിയില്ലെന്നാണ്. പിന്നെ ജാഥക്ക് എന്താണ് പ്രസക്തിയെന്ന് ശശീന്ദ്രൻ പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങൾ തന്നാൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |