SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

മദ്യനിർമ്മാണശാലയ്ക്ക് സി.പി.ഐ കൂട്ടുനിൽക്കും എന്ന് കരുതിയില്ല:കെ.സി.വേണുഗോപാൽ

d

തിരുവനന്തപുരം: മദ്യനിർമ്മാണശാലയ്ക്ക് പ്രവർത്തനാനുമതി നൽകാൻ സി.പി.ഐ കൂട്ടുനിൽക്കുമെന്ന് കരുതിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സി.പി.ഐ സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ പ്രതികൂല തീരുമാനമെടുത്തിരുന്നു. എന്നിട്ടും സി.പി.ഐയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുമെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. അതിന്റെ അർത്ഥം ഇടപാടിന്റെ ഷെയർ നൽകുമെന്നാണോ? വേണുഗോപാൽ ചോദിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കുമെന്നാണ് എൽ.ഡി.എഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്. എന്നാൽ, മദ്യശാലകളുടെ എണ്ണം സർവകാല റെക്കാഡിലാണിപ്പോൾ. കുടിവെള്ളം മുട്ടിച്ച് മദ്യനിർമ്മാണശാല വേണ്ടെന്ന് പറയുന്നവരുടെ മേൽ കുതിരകയറുകയാണ് എക്‌സൈസ് മന്ത്രിയും സർക്കാരും. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പാണ് കോൺഗ്രസിനും യു.ഡി.എഫിനും ഇപ്പോൾ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഹൈക്കമാൻഡ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കിൽ അതിനെല്ലാം വ്യവസ്ഥാപിതമായ മാർഗമുണ്ട്. 2025 പുനഃസംഘടനയുടെ വർഷമാണ്. അതിനുള്ള തീരുമാനം ബെൽഗാവിൽ വച്ച് എടുത്തിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA