SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

വാര്യർ ഫൗണ്ടേഷൻ ഒരു കോടി തിരികെ നൽകും

d

കോലഞ്ചേരി: അനന്തുകൃഷ്ണന്റെ പാതി​വില തട്ടിപ്പിൽ മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ വഴി നൽകിയ ഒരു കോടി രൂപ ഇന്നു മുതൽ വഞ്ചിക്കപ്പെട്ടവർക്ക് തിരികെ നൽകും. 180 പേരാണ് സ്കൂട്ടറിന് പണമടച്ചത്. ഗൃഹോപകരണങ്ങൾക്ക് പണമടച്ചവരുമുണ്ട്. ഇവരിൽ നിന്നു വാങ്ങിയ ഡോക്യുമെന്റേഷൻ, പ്രോസസിംഗ് ചാർജുകളടക്കം തിരികെ നൽകാനാണ് തീരുമാനം.

കഴിഞ്ഞ ജൂൺ വരെയാണ് വി​മൻ ഓൺ വീൽസ് പദ്ധതിയിലേക്ക് ഫൗണ്ടേഷൻ പണം കൈപ്പറ്റിയത്. 240 തയ്യൽ മെഷീൻ, 155 ലാപ്‌ടോപ്പുകൾ, 57 സ്‌കൂട്ടറുകൾ, 225 സ്‌കൂൾ കി​റ്റുകൾ, ജൈവ വളങ്ങൾ തുടങ്ങിയവ ഫൗണ്ടേഷൻ വഴി​ നൽകിയിരുന്നു. കാലാവധിക്കുള്ളിൽ ഉത്പന്നങ്ങൾ നൽകാതായതോടെ അനന്തുകൃഷ്ണനുമായുള്ള ബന്ധം തുടർന്നില്ലെന്ന് വാര്യർ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി, മുംബയിലെ വ്യവസായി കൂടി​യായ എ.എസ്. മാധവൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA