SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

പകുതിവില തട്ടിപ്പ്: ഇ.ഡിയും ഇറങ്ങി

READ ENGLISH VERSION
f

കൊച്ചി: പകുതിവില തട്ടിപ്പിൽ അന്വേഷണത്തിന് തയ്യാറെടുത്ത് ഇ.ഡി കൊച്ചി യൂണിറ്റും. പ്രാഥമിക അന്വേഷണം നടത്തി ഇ.ഡി. സമർപ്പിച്ച റിപ്പോർട്ടിൽ

എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റി​പ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ച സാഹചര്യത്തിലാണിത്. കോടികളുടെ തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടാകാമെന്ന സംശയം ഇ.ഡിക്കുണ്ട്. ഇക്കാര്യമാണ് അന്വേഷിക്കുക.

കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ വിവരങ്ങൾ ഇ.ഡി ശേഖരിച്ചിരുന്നു.
പൊലീസ് ചുമത്തിയ വഞ്ചനക്കുറ്റത്തിന്റെ ചുവടുപിടിച്ചാകും ഇ.ഡി അന്വേഷണം. മണിചെയിൻ മാതൃകയിലായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതാണ് ഇ.ഡിയുടെ വരവിന് വഴിതുറന്നത്.

മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്നത് വ്യക്തമായിട്ടില്ല. പിരിച്ചെടുത്ത പണം ചെലവഴിച്ചതടക്കം പുറത്തുവരണമെങ്കിൽ ഇ.ഡി അന്വേഷണം വേണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു. അനന്തുകൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകളി​ലൂടെ 450 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

തട്ടിപ്പുപണം ഉപയോഗിച്ച് അനന്തു ഇടുക്കിയിലും കോട്ടയത്തുമായി ആറിടങ്ങളിൽ ഭൂമി വാങ്ങിയിട്ടുണ്ട്. തട്ടിപ്പിൽ ഓരോ ദിവസവും കൂടുതൽ പരാതികൾ ഉയരുന്നതി​നാൽ 34 കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടെങ്കി​ലും അന്വേഷണം ആരംഭിച്ചിട്ടില്ല.


അനന്തു അകത്തു തന്നെ

പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് നിരീക്ഷിച്ചാണ് ഉത്തരവ്. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ജാമ്യം തേടി അനന്തുവിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി വിലയിരുത്തി. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചെന്നാണ് അനന്തുവിന്റെ കുറ്റസമ്മത മൊഴി.

ബന്ധമില്ലെന്ന് ഡീൻ കുര്യാക്കോസ്
പാവപ്പെട്ട കുടുംബത്തിന്റെ ഭവന നിർമ്മാണത്തിന് ധനസഹായം ചോദിച്ചതൊഴിച്ചാൽ പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായി യാതൊരു ബന്ധമില്ലെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. കുടുംബത്തിന് ഏഴ് ലക്ഷം രൂപ അനന്തു നൽകിയിരുന്നു.

450 കേ​സ്,​ ​പ​രാ​തി​ 7000

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​തി​വി​ല​യ്ക്ക് ​സ്കൂ​ട്ട​ർ,​ ​ത​യ്യ​ൽ​ ​മെ​ഷീ​ൻ,​ ​ലാ​പ്ടോ​പ് ​എ​ന്നി​വ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​ ​അ​ന​ന്ദു​കൃ​ഷ്ണ​ൻ​ ​ന​ട​ത്തി​യ​ ​ത​ട്ടി​പ്പി​ൽ​ ​ഇ​തു​വ​രെ​ 450​ ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​ഏ​ഴാ​യി​ര​ത്തോ​ളം​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​പ​രാ​തി​ക​ളു​ടെ​ ​എ​ണ്ണം​ ​ഉ​യ​രാ​നി​ട​യു​ണ്ട്.​ 400​കോ​ടി​യോ​ളം​ ​ത​ട്ടി​പ്പി​ന്റെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ഇ​തു​വ​രെ​ ​കി​ട്ടി​യ​ത്.​ ​ഒ​രു​ ​ക​മ്പ​നി​യു​ടെ​യും​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷാ​ ​ഫ​ണ്ട് ​(​സി.​എ​സ്.​ആ​ർ​)​ ​അ​ന​ന്ദു​വി​ന് ​കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് ​ഇ​തു​വ​രെ​യു​ള്ള​ ​ക​ണ്ടെ​ത്ത​ൽ.​ ​ക​മ്പ​നി​ക​ളി​ൽ​ ​ഇ​വ​ർ​ ​പ​ദ്ധ​തി​ക​ൾ​ ​ന​ൽ​കി​യി​രു​ന്നോ​ ​എ​ന്ന​ത​ട​ക്കം​ ​അ​ന്വേ​ഷി​ക്കും.​ ​പൊ​ലീ​സ് ​കൈ​മാ​റി​യ​ 34​കേ​സു​ക​ൾ​ ​ഏ​റ്റെ​ടു​ത്ത​താ​യും​ ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​കേ​സു​ക​ൾ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്നും​ ​ക്രൈം​ബ്രാ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.

​രാ​ഷ്ട്രീ​യ​ക്കാ​ര​ട​ക്കം​ ​സം​ഭാ​വ​ന​
​വാ​ങ്ങി​യ​ത് ​കു​റ്റ​മാ​വി​ല്ല

ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​ക​ളി​ലെ​ ​ഒ​ട്ടേ​റെ​ ​നേ​താ​ക്ക​ൾ​ക്ക് ​അ​ന​ന്തു​ ​ല​ക്ഷ​ങ്ങ​ൾ​ ​സം​ഭാ​വ​ന​യാ​യും​ ​ഫ​ണ്ടാ​യും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സം​ഭാ​വ​ന​ ​വാ​ങ്ങി​യ​ത് ​കു​റ്റ​കൃ​ത്യ​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സ് ​നി​ല​പാ​ട്.​ ​സം​ഭാ​വ​ന​ ​വാ​ങ്ങി​യ​വ​രെ​ ​ക്രൈം​ബ്രാ​ഞ്ചും​ ​പ്ര​തി​യാ​ക്കി​ല്ല.​ ​അ​തേ​സ​മ​യം,​ ​രാ​ഷ്ട്രീ​യ​ക്കാ​ര​ട​ക്കം​ ​അ​റി​ഞ്ഞു​കൊ​ണ്ട് ​ത​ട്ടി​പ്പി​ന് ​കൂ​ട്ടു​നി​ന്നെ​ങ്കി​ൽ​ ​അ​വ​രെ​യെ​ല്ലാം​ ​പ്ര​തി​യാ​ക്കും.​ ​ഇ​തു​വ​രെ​യു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​അ​ന​ന്ദു​ ​എ​ല്ലാ​വ​രെ​യും​ ​പ​റ്റി​ച്ച​താ​യാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​സ്കൂ​ട്ട​ർ​ ​ക​മ്പ​നി​യും​ ​ര​ണ്ടു​കോ​ടി​ ​കി​ട്ടാ​നു​ണ്ടെ​ന്ന് ​പ​രാ​തി​ ​ന​ൽ​കി.അ​ന​ന്ദു​വും​ ​സാ​യി​ഗ്രാം​ ​എ​ക്സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ആ​ന​ന്ദ​കു​മാ​റും​ ​ചേ​ർ​ന്നാ​ണ് ​ത​ട്ടി​പ്പ് ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത് ​ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് ​പൊ​ലീ​സ് ​നി​ല​പാ​ട്.​ ​ആ​ന​ന്ദ​കു​മാ​റി​നെ​ ​കേ​സു​ക​ളി​ലെ​ല്ലാം​ ​മു​ഖ്യ​പ്ര​തി​യാ​ക്കും.​ ​ ​ജ​സ്റ്റി​സ് ​സി.​എ​ൻ.​രാ​മ​ച​ന്ദ്ര​നെ​ ​ഉ​പ​ദേ​ശ​ക​നാ​ക്കി​യെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​പ​ണം​ ​കൈ​പ്പ​റ്റി​യി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ ​നി​ര​വ​ധി​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​തും​ ​ഉ​പ​ദേ​ശ​ക​ ​പ​ദ​വി​യേ​റ്റെ​ടു​ത്ത​തും​ ​അ​ദ്ദേ​ഹ​ത്തി​ന് ​കു​രു​ക്കാ​ണ്.​ ​ഉ​പ​ദേ​ശ​ക​നാ​യി​രി​ക്കെ,​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​ഒ​ന്നു​മ​റി​യി​ല്ലെ​ന്ന​ ​വാ​ദം​ ​നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA