SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

തോമസ് കെ.തോമസ്  പ്രസിഡന്റായേക്കും

x

തിരുവനന്തപുരം: പി.സി ചാക്കോ രാജിവച്ച പശ്ചാത്തലത്തിൽ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തോമസ്.കെ.തോമസ് എം.എൽ.എ എത്താൻ സാദ്ധ്യത. രണ്ട് ദിവസത്തിനുള്ളിൽ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ തീരുമാനം പ്രഖ്യാപിച്ചേക്കും. തോമസിനെ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ നേതൃത്വത്തിന് ഇമെയിൽ സന്ദേശം അയയ്ക്കുക കൂടി ചെയ്തതോടെയാണ് കാര്യങ്ങൾ തോമസിന് അനുകൂലമായത്.

ഇക്കാര്യത്തിൽ മാറ്റമൊന്നും വരില്ലെന്ന് തോമസ് കെ.തോമസ് കേരളകൗമുദിയോട് പറഞ്ഞു. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാവുമെന്നും ഇനി ആരുടെയും ഇടപെടലുകളൊന്നും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA