SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

സി.പി.ഐ നിലപാടില്ലാ പാർട്ടി: വി.ഡി. സതീശൻ

d

തിരുവനന്തപുരം: എലപ്പുള്ളി മദ്യനിർമ്മാണശാലയുടെ കാര്യത്തിൽ സി.പി.ഐ നിലപാടില്ലാത്ത പാർട്ടിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സാധാരണ എ.കെ.ജി സെന്ററിൽ വിളിപ്പിച്ചാണ് സി.പി.ഐയെ അപമാനിക്കാറുള്ളത്. ഇത്തവണ എം.എൻ.സ്മാരകത്തിൽ പോയി അപമാനിച്ചു.
എലപ്പുള്ളിയിൽ ബ്രൂവറി ആരംഭിക്കാൻ പ്രതിപക്ഷം അനുവദിക്കില്ല. മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും തീരുമാനമാണ് എൽ.ഡി.എഫിലെ ഘടകകക്ഷിൽ അടിച്ചേൽപ്പിച്ചത്. തെറ്റായ വഴിയിലൂടെ ഒയാസിസ് കമ്പനി വന്നതു കൊണ്ടാണ് ജലത്തിന്റെ പ്രശ്നമുൾപ്പെടെ അവഗണിച്ച് അനുമതി നൽകിയത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ്. സ്ഥലവും തീയതിയും സർക്കാരിന് തീരുമാനിക്കാം.

സ്വകാര്യ സർവകലാശാല ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷമാണ് കാര്യോപദേശക സമിതി യോഗത്തിൽ ആവശ്യപ്പെട്ടത്. സി.പി.ഐയും ഇക്കാര്യമാണ് ഉന്നയിച്ചിരിക്കുന്നത്. കിഫ്ബി ടോൾ അനുവദിക്കില്ലെന്നതായിരുന്നു പ്രതിപക്ഷ നിലപാട്. സി.പി.ഐയ്‌ക്കും അതേ നിലപാടാണ്. അത് എൽ.ഡി.എഫിലോ കാബിനറ്റിലോ സമ്മതിപ്പിക്കാൻ പറ്റുമോ എന്നത് സി.പി.ഐയുടെ മാത്രം പ്രശ്നമാണ്.

സംരംഭങ്ങൾ സംബന്ധിച്ച് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കുകളാണ്. 3,55,000 സംരംഭങ്ങൾ കേരളത്തിലുണ്ടെന്നാണ് പറഞ്ഞത്. 2021ൽ എം.എസ്.എം.ഇയുടെ നിർവചനത്തിൽ ഭേദഗതി വരുത്തി ഹോൾസെയിൽ ആൻഡ് റീട്ടെയിൽ എന്നുകൂടി ചേർത്തു.

7000 രൂപയുടെ ഓണറേറിയം കൂട്ടണമെന്നും കുടിശിക നൽകണമെന്നും ആവശ്യപ്പെട്ട ആശ വർക്കർമാരെ പരിഹസിച്ച മന്ത്രിമാരുള്ള മന്ത്രിസഭയാണ് പി.എസ്.എസി ചെയർമാനും അംഗങ്ങൾക്കും ലക്ഷങ്ങൾ വർദ്ധിപ്പിച്ചത്. കടൽമണൽ ഖനനത്തിനെതിരെ യു.ഡി.എഫും ഘടകകക്ഷികളും സമരപരിപാടികൾ തീരുമാനിച്ചിട്ടുണ്ട്. എൽ.ഡി.എഫുമായി ചേർന്ന് സമരത്തിനില്ലെന്നും സതീശൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA