
പാലക്കാട്: എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ സി.പി.ഐ നട്ടെല്ലില്ലാത്ത പാർട്ടിയാണെന്ന് എല്ലാവർക്കും ബോധ്യമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണ് സി.പി.ഐക്കുള്ളത്. ബ്രൂവറിക്കെതിരെ ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നയിക്കുന്ന സമര പ്രചാരണയാത്ര മന്ദക്കാട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. ബ്രൂവറി വിഷയത്തിൽ സമരം നടത്തുന്ന ഏക പാർട്ടി ബി.ജെ.പിയാണ്. വി.ഡി.സതീശനും യു.ഡി.എഫ് നേതാക്കളും വാർത്താസമ്മേളനങ്ങൾ മാത്രം നടത്തുന്നവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |