
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെച്ചൊല്ലി നിയമസഭയിൽ വാക്പോര്. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശമാർ മന്ത്രി വീണാജോർജ്ജിനെ വീട്ടിൽ കാണാനെത്തിയപ്പോൾ അവർ കാണാൻ കൂട്ടാക്കാതെ ഓഫീസിലെത്താൻ പറഞ്ഞ് തിരിച്ചയച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കവേയായിരുന്നു ആരോപണം. മന്ത്രിക്ക് ഓഫീസ് അധികകാലം ഉണ്ടാവില്ലെന്ന് ഓർക്കണമെന്നും രാഹുൽ പറഞ്ഞു. എസ്.യു.സി.ഐയുടെ നാവായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ രാഹുൽ മാറിയെന്നായിരുന്നു മന്ത്രി വീണയുടെ മറുപടി. ആശമാരെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ല. ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരേ മത്സരിച്ച എസ്.യു.സി.ഐയുടെ നേതാവ് പറഞ്ഞ അതേ കള്ളം രാഹുൽ ആവർത്തിക്കുന്നു. തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപ പ്രചാരണത്തിനെതിരേ നിയമനടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.യു.സി.ഐയുടെ നാവായി രാഹുൽ മാറിയോയെന്ന് മന്ത്രി ചോദിച്ചത് ഏത് അടിസ്ഥാനത്തിലാണെന്നും നിയമസഭയിൽ അംഗങ്ങളുള്ള കക്ഷികൾക്ക് മാത്രമേ സമരം നടത്താനാവുമോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |