
തിരുവനന്തപുരം: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ കഴകക്കാരനെ മാറ്രിനിറുത്തിയത് ജാതിവിവേചനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയൊക്കെ ഉണ്ടാക്കിയെടുത്ത കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെയും സമൂഹത്തെയും ദേവസ്വം ബോർഡ് ഒറ്റുകൊടുത്തെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിൽ ആരോപിച്ചു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റിയെന്ന വാർത്ത അങ്ങേയറ്റം നിരാശാജനകമാണ്. തീരുമാനം പുനഃപരിശോധിക്കണം. ജാതിചിന്തകളുടെ കനലുകൾ ചാരത്തിൽ മൂടിക്കിടപ്പുണ്ടെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |