
തിരുവനന്തപുരം: നവീൻ ബാബുവിനെതിരെ വ്യാജ പരാതി സൃഷ്ടിച്ച ടി.വി പ്രശാന്തനെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെന്ന് ഡി.ജി.പിയ്ക്ക് പരാതി. പൊതുപ്രവർത്തകൻ അഡ്വ.കുളത്തൂർ ജയ്സിംഗാണ് പരാതി നൽകിയത്. നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയുടെ ഓഫീസും സംസ്ഥാന വിജിലൻസ് ഡയറക്ട്രേറ്റും കണ്ണൂർ ജില്ലാ കളക്ട്രേറ്റും കണ്ടെത്തി. അതിനാൽ വ്യാജ പരാതി സൃഷ്ടിച്ച് നവീൻ ബാബുവിനെ മരണ ശേഷവും അപമാനിക്കാൻ ശ്രമിച്ച പ്രശാന്തനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ടൗൺ പൊലീസിന് ജയ്സിംഗ് പരാതി നൽകിയതിൽ കേസെടുക്കാത്ത സാഹചര്യത്തിലാണ് ഡി.ജി.പിയ്ക്ക് പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |