SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ

accused-ranjith

മൂലമറ്റം: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സിനിമാ മേക്കപ്പ്മാൻ രഞ്ജിത്ത് ഗോപിനാഥൻ (ആർ.ജി വയനാടൻ- 34) എക്സൈസ് പിടിയിൽ. ഇന്നലെ പുലർച്ചെ കാഞ്ഞാർ പുള്ളിക്കാനം റോഡിൽ ഇല്ലിച്ചുവടിന് സമീപത്തു നിന്നാണ് മൂലമറ്റം എക്‌സൈസ് ഇൻസ്‌പെക്ടർ കെ.യു. അഭിലാഷും സംഘവും പിടികൂടിയത്. 45 ഗ്രാം അതീവ വീര്യമേറിയ കഞ്ചാവ് പിടിച്ചെടുത്തു. വാഗമണ്ണിൽ അട്ടഹാസം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്. എക്സൈസ് സംഘം ഈ പ്രദേശവും ഇവിടെയെത്തുന്നവരെയും നിരീക്ഷിച്ച് വരികയായിരുന്നു. രഞ്ജിത്ത് ഗോപിനാഥൻ വന്ന കാറിൽ ഡ്രൈവറും ഇയാളും മാത്രമാണ് ഉണ്ടായിരുന്നത്. കാർ വാടകയ്ക്ക് എടുത്തതാണ്. എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്" കോമ്പിങ്ങിന്റെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. ആവേശം പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങിയ ചിത്രങ്ങളിൽ മേക്കപ്പ്മാനായിരുന്നു രഞ്ജിത്ത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രേഡ്) അജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ (ട്രേഡ്) വി.ആർ. രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

വളർത്തുന്നത് എ.സി മുറിയിൽ

കൃത്രിമ വെളിച്ചത്തിൽ എയർ കണ്ടീഷൻ ചെയ്ത മുറികളിൽ മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനിയിൽ സസ്യങ്ങൾ വളർത്തുന്ന രീതിയാണ് ഹൈഡ്രോപോണിക്.

ഇത്തരത്തിൽ വളർത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. പോഷകങ്ങളുടെ അളവ്, പി.എച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടകങ്ങളുടെ കൃത്യമായ നിയന്ത്രണത്തിലാണ് വളർത്തൽ. അതിവേഗം വളർന്ന് ഉയർന്ന വിളവ് തരും. കഞ്ചാവിന് ഗുണമേൻമ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേക്കാൾ വീര്യവും ഗന്ധവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA