
കൊച്ചി: ഭരണത്തുടർച്ച സി.പി.എമ്മിന്റെ ആഗ്രഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദുർഭരണം കൊണ്ടും ധനകാര്യ കെടുകാര്യസ്ഥത കൊണ്ടും കേരളത്തെ തകർത്തതിന് ശേഷം നയംമാറ്റത്തിലൂടെ സെസും ഫീസും ഏർപ്പെടുത്തി സി.പി.എം വീണ്ടും ജനങ്ങളെ കൊല്ലാൻ വരികയാണ്. ഇവരുടെ ദുർഭരണത്തിൽ ബലിയാടാകുന്നത് ജീവിക്കാൻ നിവൃത്തിയില്ലാത്ത സാധാരണ മനുഷ്യരാണ്.
സംഘപരിവാർ സർക്കാർ ചെയ്യുന്നത് പോലെ ഇടത് സർക്കാരും വൻകിട പദ്ധതികൾക്ക് പിന്നാലെ പോകുന്നു. പ്രതിപക്ഷം വികസന വിരോധികളെന്ന് സി.പി.എം പറയുന്നത് തന്നെ വലതുപക്ഷ ലൈനാണ്. സർക്കാരിനെ വിമർശിച്ചാൽ ദേശവിരുദ്ധരാക്കുന്നത് ബി.ജെ.പി ലൈനാണ്.
യാഥാർത്ഥ ഇടതുപക്ഷം കോൺഗ്രസാണ്. സി.പി.എം തീവ്രവലതുപക്ഷമാണ്. ബി.ജെ.പി പോലും ഇക്കാര്യത്തിൽ സി.പി.എമ്മിന് മുന്നിൽ നാണംകെട്ടു നിൽക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |