SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

നവീൻ ബാബുവിന്റെ മരണം: പമ്പ് ആരുടേതെന്ന് പറയണമെന്ന് സതീശൻ

f

കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഗൂഢാലോചന നടത്തിയാണ് എ.ഡി.എമ്മിന് ആത്മഹത്യ ചെയ്യാനുള്ള സമ്മർദമുണ്ടാക്കിയത്.

പരിയാരം മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനായ പ്രശാന്തന്റേതല്ല വിവാദമായ പെട്രോൾ പമ്പ്. പമ്പ് ആരുടേതാണെന്നു കൂടി പൊലീസ് അന്വേഷണത്തിൽ പുറത്തുവരണം. ദിവ്യക്ക് അറിയാവുന്ന രഹസ്യം പുറത്തു പറഞ്ഞാൽ പാർട്ടി അപകടത്തിലാകും. ആരുടെ ബിനാമി പണം ഉപയോഗിച്ചാണോ പമ്പ് നിർമ്മിച്ചത്, അവർ കൂടി ഈ മരണത്തിന് ഉത്തരവാദികളാണ്. അത് മൂടി വയ്ക്കാനാണ് ശ്രമം. പമ്പ് ആരുടേതാണെന്ന് സി.പി.എമ്മും സർക്കാരും വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറവൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA