SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

സ്ഥാനമാനങ്ങൾക്കായി കലഹിക്കില്ലെന്ന് കടകംപള്ളി

k

തിരുവനന്തപുരം: സ്ഥാനമാനങ്ങൾക്കായി കലഹിക്കുന്ന ആളല്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ചത് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രമാണെന്നും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. പ്രൊഫൈൽ ചിത്രത്തെ പോലും ദുരുദ്ദേശ്യത്തോടെ കാണുന്ന രീതിയാണ് മാദ്ധ്യമങ്ങളുടെ

ഭാ​ഗത്ത് നിന്നുണ്ടായത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുന്നതാണ് കടമ. ഇച്ഛാഭം​ഗമോ പരാതിയോ ഇല്ല. പാർട്ടി എൽപ്പിക്കുന്ന ദൗത്യം സത്യസന്ധമായി ചെയ്യുന്നയാളാണ് താൻ. ഏത് സ്ഥാനത്ത് പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്.
പാർട്ടിയിൽ പരിവർത്തനം നടക്കുന്ന കാലമാണ്. പ്രായപരിധി നിശ്ചയിച്ചത് കൊണ്ട് 17 പുതിയ ആളുകളെത്തി. പുതിയ ആളുകൾ വരേണ്ടത് പാർട്ടിയിൽ അത്യാവശ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA