
ചേലക്കര: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി സമൻസ് അയച്ചത് പരിശോധിച്ച ശേഷം പ്രതികരിക്കാം എന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കെ.രാധാകൃഷ്ണൻ എം.പി. ഡൽഹിയിൽ നിന്ന് വീട്ടിൽ എത്തിയത് വ്യാഴാഴ്ചയാണ്. സമൻസ് കണ്ടിട്ടില്ല. പി.എയുടെ കൈവശമാണ്. നോക്കിയിട്ട് പറയാം. ഏപ്രിൽ 4വരെ പാർലമെന്റ് സമ്മേളനമാണ്. അതുകഴിഞ്ഞേ ഹാജരാകൂ. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ തന്ത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |