SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

ടെക്നിക്കൽ ഹൈസ്കൂൾ ഓൺലൈൻ പ്രവേശനം ഇന്ന് മുതൽ

e

തിരുവനന്തപുരം: വിവിധ ജില്ലകളിലെ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് 2025-26 അദ്ധ്യയനവർഷത്തേക്കുള്ള ഓൺലൈൻ പ്രവേശനം ഇന്നു മുതൽ ആരംഭിക്കും. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് www.polyadmission.org/ths വെബ്സൈറ്റിലൂടെ ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുക്കുന്നത്. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി. പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. അഭിരുചി പരീക്ഷ ഏപ്രിൽ 10ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും. തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. പ്രവേശനം സംബന്ധിച്ച വിവരങ്ങൾക്ക് www.polyadmission.org/ths വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2542355.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA