SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

എല്ലാ പീഡന പരാതികളും സത്യമല്ല : ഹൈക്കോടതി

f

കൊച്ചി: വനിതകൾ വ്യാജ പീഡന പരാതി നൽകില്ലെന്ന ധാരണ എപ്പോഴും ശരിയായിരിക്കില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് 27 കാരനെതിരെ പാലക്കാട് കൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ പുരോഗമന സമൂഹമല്ലാത്തതിനാൽ ഇന്ത്യയിലെ സ്ത്രീകൾ വ്യാജ പീഡന പരാതികൾ ഉന്നയിക്കില്ലെന്ന സുപ്രീംകോടതിയുടെ മുൻ നിരീക്ഷണത്തിന് മാറ്റം വന്നിരിക്കുകയാണ്. ചില കേസുകളിൽ സത്യത്തിന്റെ കണികപോലുമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
2014 മുതൽ 2019 വരെ ഹർജിക്കാരൻ പരാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ പൊലീസിന്റെ അന്തിമറിപ്പോർട്ടിൽ 2014 മേയ് 30ന് ഒരു തവണമാത്രം ലൈംഗിക ബന്ധം ഉണ്ടായെന്നാണ് പറയുന്നത്. ബലാത്സംഗ പരാതി നൽകിയത് 2019 ലാണ്. ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്നും കോടതി വിലയിരുത്തി. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് പരാതിക്കാരിയും ഹൈക്കോടതിയെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA