SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

പൈനാപ്പിൾ കൂട്ടത്തിൽ വാഴക്കുളമാണു നീ..., ഇന്ത്യയിൽ ഏറ്റവും സ്വാദുള്ളത്, 2024ലെ വിറ്റുവരവ് 2000 കോടി

pine3

കൊച്ചി: കഴിക്കുന്നെങ്കിൽ തേൻ മധുരമുള്ള വാഴക്കുളം പൈനാപ്പിൾ കഴിക്കണം. കൊതിപ്പിക്കും സ്വാദാണ്. ഇന്ത്യയിലൊട്ടാകെയും ഗൾഫ് നാടുകളിലും വൻ ഡിമാൻഡുണ്ട്. 2000 കോടിയാണ് കഴിഞ്ഞ വർഷത്തെ വിറ്റുവരവ്.

ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ കാർഷിക മേഖലയാണ് എറണാകുളം മൂവാറ്റുപുഴ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം. വാഴക്കുളത്തിന്റെ ചുറ്റുവട്ടം കഴിഞ്ഞ് സമീപ ജില്ലകളിലും കൃഷി വ്യാപിച്ചുകിടക്കുന്നു.

ഇപ്പോൾ വിളവെടുപ്പ് സീസണാണ്. രാവിലെ വാഴക്കുളം മാർക്കറ്റിൽ എത്തിയാൽ സ്വർണ നിറത്തിൽ മൂത്തുപഴുത്ത പൈനാപ്പിൾ കൂനകൾ കാണാം. നാട്ടുകാർക്കിത് 'കന്നാരച്ചക്ക". ഗ്രേഡുകളായി തിരിച്ച് ലോറികളിൽ കയറ്റി വിവിധ സംസ്ഥനങ്ങളിലേക്ക്. കർണാടകം,​ ഗോവ,​ ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹരിയാന,​ പഞ്ചാബ്, ജമ്മുകാഴ്മീർ സംസ്ഥാനങ്ങൾ പ്രധാന മാർക്കറ്റ്. കപ്പലിലാണ് ഗൾഫിലേക്ക് കയറ്റിവിടുന്നത്.

ജൈവസൂചികയിൽ ഇടം

ഇന്ത്യയിൽ ലഭിക്കുന്നതിൽ ഏറ്റവും രുചിയേറിയ പൈനാപ്പിളാണ് വാഴക്കുളത്തേത്. 2009 സെപ്‌തംബറിൽ കേന്ദ്രസർക്കാരിന്റെ ജൈവസൂചിക പദവി ലഭിച്ചു. 1945ലാണ് വാഴക്കുളത്ത് കൃഷി ആരംഭിച്ചത്. 1960ൽ ബംഗളൂരു ഉൾപ്പെടെ അയൽസംസ്ഥാനങ്ങളിൽ നിന്ന് ഓർഡറെത്തി. ആവശ്യക്കാർ വർദ്ധിച്ചതോടെ മറ്റു ജില്ലകളിലേക്കും കൃഷി വ്യാപിച്ചു. മൗറീഷ്യസ് ഇനമാണ് കൃഷി ചെയ്യുന്നത്. കാർഷിക സർവകലാശാല 1995ൽ വാഴക്കുളത്ത് പൈനാപ്പിൾ ഗവേഷണകേന്ദ്രം ആരംഭിച്ചു. ടിഷ്യൂ കൾച്ചർ തൈകളും മാർഗനിർദ്ദേശവും നൽകുന്നു. 1986ൽ ജോസ് പെരുമ്പിള്ളിക്കുന്നേൽ പ്രസിഡന്റായി ആരംഭിച്ച ഓൾ കേരള പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ ഉൾപ്പെടെ സംഘടനകളും കർഷകരെ സഹായിക്കുന്നു.

ലക്ഷം ടൺ

 കൃഷി: 60,000 ഏക്കറിൽ

 പ്രതിവർഷ വിളവ്: ലക്ഷം ടൺ

ഒന്നിന് തൂക്കം: 1300 - 1600 ഗ്രാം

 വില (കിലോയ്ക്ക)​: ഗ്രീൻ: 45,​ റൈപ്പ് 54

പഞ്ചായത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് പൈനാപ്പിൾ കൃഷിയും വ്യാപാരവുമാണ്. മറ്റു ജില്ലകളിലെ കൃഷിക്കാരും വാഴക്കുളംകാരാണ്

ആനി ജോസ്,​ പ്രസിഡന്റ്,​

മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINEAPPLE CITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA