SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

പെൻഷൻ ഒന്നേകാൽ ലക്ഷം മാത്രം: കെ.വി​. തോമസ്

j

#ജി​. സുധാകരന് മറുപടിക്കത്ത്

കൊച്ചി​: തനി​ക്ക് 30 ലക്ഷം രൂപ പെൻഷനുണ്ടെന്ന ജി​. സുധാകരന്റെ ആക്ഷേപം തെറ്റാണെന്നും എം.പി, എം.എൽ.എ, അദ്ധ്യാപകൻ എന്നീ നി​ലകളി​ൽ ആകെ കി​ട്ടുന്ന പെൻഷൻ 1.25 ലക്ഷം മാത്രമാണെന്നും ​പ്രൊഫ.കെ.വി​. തോമസ്. ഇന്നലെ ജി. സുധാകരനയച്ച കത്തി​ലാണ് വി​ശദീകരണം.

ക്യാബി​നറ്റ് റാങ്കുള്ളതി​നാൽ മന്ത്രി​യുടേതിനു തുല്യമായ ശമ്പളത്തി​നും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെങ്കിലും ഒരു ലക്ഷം രൂപയുടെ ഓണറേറി​യവും യാത്ര - താമസ ചെലവുകളുമാണ് വാങ്ങുന്നത്. ഇപ്പോൾ ശമ്പളം വാങ്ങി​യാൽ പെൻഷൻ നി​റുത്തി​വയ്‌ക്കും. 2026ൽ തന്റെ നി​യമനകാലയളവ് കഴി​യുന്നതോടെ അത് പുനരാരംഭി​ക്കുക എളുപ്പമല്ലാത്തതി​നാലാണ് ഓണറേറി​യം മതി​യെന്ന് തീരുമാനി​ച്ചത്.

2023-24ൽ വി​മാനയാത്രാ ചെലവ് 5 ലക്ഷത്തി​ൽ താഴെയാണ്. ഈ അക്കൗണ്ട് ഹെഡി​ൽ തന്നെയാണ് കേരള ഹൗസി​ലെ ഉദ്യോഗസ്ഥരുടെ യാത്രാചെലവും വൈദ്യുതി​, വെള്ളക്കരവും. ശമ്പളവും പെൻഷനും മറ്റുമായി​ മാസം പത്ത് മുപ്പത് ലക്ഷം രൂപയോളം തോമസി​ന് ലഭി​ക്കുന്നുണ്ടെന്നാണ് ജി​.സുധാകരൻ ആലപ്പുഴയി​ൽ പറഞ്ഞത്. ഇത് തെറ്റി​ദ്ധാരണകൊണ്ടാകാം നി​ജസ്ഥി​തി​ തന്നോട് തേടി​യി​രുന്നെങ്കി​ൽ ഇങ്ങ​നെ തെറ്റുപറ്റി​ല്ലായി​രുന്നെന്നും കത്തി​ലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA