
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ഥിരം ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ഈ മാസം ആദ്യവാരം തന്നെ നൽകിയപ്പോൾ താൽക്കാലികക്കാർക്ക് കഴിഞ്ഞ മാസം ജോലി ചെയ്തതിന്റെ പകുതി കൂലി മാത്രമാണ് ഇതു
വരെ നൽകിയത്.ശമ്പളം മാസാദ്യം തന്നെ നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായത് സ്ഥിരം ജീവനക്കാരുടെ കാര്യത്തിൽ മാത്രം. 3500 ഓളം വരുന്ന താൽക്കാലിക ജീവനക്കാർക്ക് ഗഡുക്കളായാണ് ശമ്പളം നൽകുന്നത്. അതു തന്നെ മുടങ്ങുന്ന അവസ്ഥയിലും..
താൽക്കാലിക ജീവനക്കാർക്ക് സാധാരണ 7ാം തീയതി കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡുവും 17ാം തീയതി രണ്ടാം ഗഡുവും നൽകുമായിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തെ രണ്ടാം ഗഡു ഇതുവരെ നൽകിയിട്ടില്ല. സ്വിഫ്ടിലെ ജീവനക്കാർക്ക് മൂന്നു ഗഡുക്കളായാണ് വേതനം നൽകുന്നത്. അതും മുടങ്ങി. ഇതോടെ കുട്ടികളുടെ പഠന ഫീസ്, വായ്പാ തിരിച്ചടവ് ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. മാനേജ്മെന്റിൽ നിന്നും വിവേചനം നേരിടുമ്പോഴും അതൊന്നും ചോദ്യം ചെയ്യാൻ ഒരു തൊഴിലാളി സംഘടനയും മുന്നോട്ടു വരാറില്ല. സ്വിഫ്ട് ആരംഭിച്ചപ്പോൾ കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തിരുന്ന താൽക്കാലികക്കാരെ സ്വിഫ്ടിലേക്ക് മാറ്റുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ അതുണ്ടായില്ല. താൽക്കാലികക്കാരെ 'ബദലി' എന്നൊരു വിഭാഗമാക്കി മാറ്റി. സ്വിഫ്ടിൽ ജോലി ചെയ്യുന്നവർ താൽക്കാലികക്കാരാണെങ്കിലും സ്ഥിരമായി ഡ്യൂട്ടി കിട്ടാറുണ്ട്. എന്നാൽ ബദലിക്കാർക്ക് ഡ്യൂട്ടി സ്ഥിരമായി കിട്ടാറില്ല. ബാറ്റയിലും തുല്യതയില്ല. തങ്ങളെയും സ്വിഫ്ടിലേക്ക് പരിഗണിക്കണമെന്നാണ് മറ്റ് താൽക്കാലിക ജീവനക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |